Wednesday, August 18, 2010


jisha

എന്നും സ്കൂള്‍ വിട്ടാല്‍ കരുണ രാഘവന്‍ മുതലാളി യുടെ വീട്ടിലേക്കാണ് പോകാറു ,അമ്മയെ കാണാന്‍ .അമ്മ കുറെ വര്‍ഷങ്ങളായി അവിടെ വീട്ടു വേല ചെയ്താണ് തന്നെ പോറ്റുന്നതും പഠിപ്പിക്കുന്നതും .അച്ഛന്‍ രാഘവന്‍ മുതലാളിയുടെ വീട്ടില്‍ തന്നെ ഡ്രൈവര്‍ ആയിരുന്നു .അന്ന് ഒരു കാറപകടത്തില്‍ പെട്ടു അച്ഛന്‍ മരിച്ചു .അന്ന് മുതല്‍ അമ്മ എവിടെ വേല ചെയ്തു വരുന്നു .രാഘവന്‍ മുതലാളി ഒരു നല്ല മനുഷ്യനാണ് ,എല്ലാവര്‍ക്കും ആദരണീയന്‍ .അദ്ദെഹത്തിന് ഒരു മകളുണ്ട് .തന്‍റെ പ്രായമാണ് അവള്‍ക്കു .ചെറുപ്പം തൊട്ടെ ഒരുമിച്ച് കളിച്ചവര്‍ ആണ് .വീണ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തില്‍ ആണ് .
കരുണ പലപ്പോഴും വീണയെ അത്ഭുതത്തോടെ നോക്കാറുണ്ട് .എത്ര തരം ഉടുപ്പുകള്‍ ,വളകള്‍ ,കളിപ്പാട്ടങ്ങള്‍ ,അവള്‍ തനിക്കു അവളുടെ പഴയ ഉടുപ്പുകള്‍ നല്‍കാറുണ്ട് .ഇവിടെ തനിക്കു ആവശ്യത്തിനു സ്വത്രന്ത്രം ഉണ്ട്‌...എന്നാലും വേലക്കാരിയുടെ മകളെല്ലെ
അവള്‍ വീടിന്നു പുറകു വശത്ത്‌ കുടി അടുക്കള ഭാഗത്തേക്ക് കടന്നു .അവള്‍ അമ്മയെ അന്വഷിച്ചുപക്ഷെ അവിടെ യൊന്നും കണ്ടില്ല .അവള്‍ അവിടെ കുറെ നേരം നിന്നു.ചിലപ്പോള്‍ അമ്മ മാര്‍ക്കെറ്റില്‍ പോയി കാണും .അവള്‍ ചിന്തിച്ചു .അവള്‍ ചുറ്റി നടന്നു കാണാന്‍ തുടങ്ങി .ഷോക്കേസില്‍ വെച്ചിരിക്കുന്ന സുന്ദര വസ്തുക്കള്‍ ,പുപാത്രങ്ങള്‍ ,മേശകള്‍, കസേരകള്‍ എല്ലാം എന്തൊരു ഭംഗി ,എത്ര സുഖകരം ,അവള്‍ ആശ്ച്ഛര്യതോടെ നോക്കി നിന്നു .പെട്ടെന്നു അവളുടെ ശ്രേദ്ധ ഒരു പാവയില്‍ കുടുങ്ങി .വളരെ സുന്ദരി യായ ഒരു പാവ .അത് സോഫയില്‍ അലസമായി ഇട്ടിരിക്കുന്നു .കണ്ണുകള്‍ക്ക്‌ നീല നിറം ,മഞ്ഞ കുപ്പായം ,സ്വര്‍ണ്ണ തലമുടി .അവള്‍ പാവയെ എടുത്തു താലോലിക്കാന്‍ തുടങ്ങി .വീണക്കു ഒത്തിരി പാവകള്ളുണ്ട് .അതില്‍ ഒന്ന് മാത്രമായിരിക്കും ഇത് .അവള്‍ ചുറ്റും നോക്കി .ആരും ഇല്ല എന്ന് കണ്ടുപതിയെ പാവയുടെ അടുത്തെത്തി .അതിനെ കയ്യിലെടുത്തു .അതിന്റെ നെറ്റിയില്‍ തലോടി മാറോട് അണച്ചു .ആരും ഇല്ലെന്നു കണ്ടു അവള്‍ അതിനെ പാവാട മറയില്‍ ഒളിപ്പിച്ചു .അടുക്കളയില്ലെത്തി അവളുടെ ബാഗില്ലിട്ടു .
അവള്‍ എന്നും രാത്രി പാവയെ എടുത്തു നോക്കി താലോലിക്കും .അമ്മ അറിയാതെ അവള്‍ ആ പാവയെ അവളുടെ ബാഗില്‍ സുക്ഷിച്ചു വെച്ചു .ദിവസങ്ങള്‍ കഴിഞ്ഞു .അവളും പാവയുമായി ഒരു ആത്മബന്ധം വളര്‍ന്നു .അവള്‍ അതിനെ പോന്നു എന്ന് വിളിച്ചു .
ദിവസങ്ങള്‍ കഴിയും തോറും തന്‍റെ പാവയുടെ ഐശ്വര്യം ചോര്‍ന്നു പോകുന്നതായി അവള്‍ക്കു തോന്നി .അതിന്‍റെ വസ്ത്രങ്ങള്‍ മുഷിഞ്ഞു തുടങ്ങി .മുഖത്തും കൈകളിലും ഇരുണ്ട നിറം വ്യാപിക്കുന്നത് അവള്‍ കണ്ടു .പാവയുടെ മുഖത്തു തന്‍റെ മുഖത്തിന്‍റെ ദയനീയത വീഴുന്നത് അവളറിഞ്ഞു .
അന്നവള്‍ അമ്മയെ കാണാന്‍ ചെന്നപ്പോള്‍ ബാഗില്‍ നിന്നും ആരുമറിയാതെ പാവയെ എടുത്തു .അവളുടെ നെഞ്ജ് നീറി .അവള്‍ പാവയെ നെഞ്ചു ഓടു ചേര്‍ത്തു ഉമ്മ കൊടുത്തു.എന്നിട്ട് വീണയുടെ മേശമേല്‍ വെച്ചു .അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി .....
Posted by Jisha at 5:28 AM 4 comments
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.