Friday, August 20, 2010


haridas valamangalam

വിളക്കു തെളി­ക്കുകീ-
യകത്തെ മുറി­ക്കു­ള്ളിൽ
ഇരു­ട്ട­ത്തി­രി­ക്കു­വ­തെ­ങ്ങനെ
പര­സ്പരം
മന­സ്സി­ലാ­ക്കാൻ കഴി­യാതെ
നാമിതേ മട്ടിൽ


പുറകെ

നീല­യുടെ കടൽക്കാ­ല­ത്തിൽ
ഇരു­ളുന്ന പിന്ന­ണി­പ്പാട്ട്‌
രണ്ടു­ഭൂ­ഖ­ണ്ഡ­ങ്ങ­ളുടെ
സഹ­ഭ്ര­മ­ണ­ത്തിൽ
ഉട­ലിന്റെ തിര­ക്കോള്‌
ജീവന്റെ അനാ­ദി­യോളം
ഉയ­രുന്ന ജല­നി­രപ്പ്‌
നശ്വ­ര­ത­യുടെ തിരു­വു­ത്സ­വ­ത്തിന്‌
കൊടി­യേ­റി­യ­പ്പോൾ
അന­ശ്വ­രത
കാല­ത്തിന്റെ മാറിൽ
മനോ­ഹ­ര­മായി അസ്ത­മി­ക്കുന്നു


വരൂ
ഈ പച്ചത്ത­ണ­ലേകും
കാവിലെ മര­ച്ചോ­ട്ടിൽ
ആരു­ണ്ടെ­ന്നൊപ്പം വന്നു
കാറ്റും കൊണ്ടി­രി­ക്കു­വാൻ

ആരതീ നിന­ക്കേയീ
കിളിപ്പാട്ടു­കൾ കേട്ടു
താള­മാ­കു­വാ­നാകു
മേള­മാ­കു­വാ­നാകൂ


പേരില്ല

എന്റെ നടത്തം വിടത്തം
എന്റെ കാഴ്ച വിവസ്ത്രം
എന്റെ കേൾവി അശ്ളീലം
എന്റെ യാത്ര അലമ്പ്‌


നാവി­കൻ

നിഷാ­ദന്‌ കാടു­പോലെ
നാവി­കന്‌ കടൽ
കര അവന്‌ മറു­നാട്‌
ജലം അവന്റെ മേനി
കടൽക്കാറ്റ്‌ അവന്റെ ശ്വാസ­കോശം
ആഴം അവന്റെ മനസ്സ്‌
നൗക അവന്റെ ജീവി­ത­വീ­ക്ഷണം


പ്രത്യ­യ­ശാസ്ത്രം

നിലാ­ക്കു­ന്നു­ക­ളിൽ
പെയ്യാൻനിൽക്കുന്ന മേഘം
ഒരു പ്രത്യ­യ­ശാസ്ത്രം
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.