Friday, August 20, 2010

thomas p kotiyan


`പന്തൽ സാമ­ഗ്രി­കൾ വാട­കയ്ക്ക്‌ എന്നെ­ഴു­തിയ ഇട­ത്തു­നിന്നും
ഞങ്ങ­ളുടെ നാട്ടിലെ സർവ്വ­വിധ ആവ­ശ്യ­ങ്ങൾക്കും
പന്ത­ലു­ക­ളെ­ത്തുന്നു; ഒപ്പം പന്ത­ലി­ടു­ന്ന­വ­രും.
പിന്നെ അവർ, പൈപ്പു­കളും കഴു­ക്കോ­ലു­കളും പടു­ത­കളും ചേർത്ത ഒരു ലോകം മണ്ണിൽ നിന്നും മാന­ത്തേ­ക്കു­യർത്തും.
പന്തലുകൾ തീരും വരെ ഏതാനും പേർ മാത്രം.
പൂർണ്ണ­മാ­യി­ക്ക­ഴി­ഞ്ഞാൽ; ഉള്ളി­ലൊ­ളി­പ്പി­ച്ചി­രു­ത്തും,
പന്ത­ലി­നി­ണ­ങ്ങ­തു­മായ മുഖം­മൂ­ടി­ക­ളിൽ നിന്നും
ഒരെ­ണ്ണ­മെ­ടു­ത്ത­ണിഞ്ഞു കൊണ്ടു ഞങ്ങൾ കടന്നു ചെല്ലും.
അപ്പോൾ പന്ത­ലു­ക­ളിൽ വികാ­ര­ങ്ങൾ നിറ­യും.
ചില­പ­ന്ത­ലു­ക­ളിൽ നിന്നും മുഖ­ഭാ­വ­ങ്ങൾക്കൊപ്പം
ചന്ദ­ന­ഗ­ന്ധ­വും, അമർത്തിയ സ്വര­ങ്ങളും ബാഹ്യ­ലോ­ക­ത്തു­ചെ­ല്ലും.
അതുതിരി­ച്ച­റി­യുന്ന വഴി­യാ­ത്ര­ക്കാർ പറയും;
“അതൊരു മര­ണ­പ്പ­ന്ത­ലാ­ണ്‌...” അങ്ങിനെ പല­തും.....
അപ്പോൾ പന്തലും ഞങ്ങളും ശ്രുതി താള­ങ്ങ­ളി­ണ­ങ്ങിയ വിഷാ­ദ­ഗാ­ന­മാണ്‌
ചില പന്ത­ലു­ക­ളിൽ നിന്നും മുഖ­ഭാ­വ­ങ്ങൾക്കൊപ്പം
സ്വാദൂറും വിഭ­വ­ഗ­ന്ധ­ങ്ങളും ആഹ്ളാ­ദാ­ര­വ­ങ്ങളും
ബാഹ്യ­ലോ­ക­ത്തു­ചെ­ല്ലു­മ്പോൾ വഴി­യാ­ത്ര­ക്കാർ പറയും
“അതൊരു വിവാ­ഹ­പ്പ­ന്ത­ലാ­ണ്‌....” അങ്ങിനെ പല­തും.....
അപ്പോൾ പന്തലും ഞങ്ങളും താള­മേ­ള­ങ്ങ­ളി­ണ­ങ്ങിയ ഉല്ലാ­സ­ഗാ­ന­മാണ്‌
ഒടു­വിൽ ചട­ങ്ങു­കൾ കഴിഞ്ഞു ഞങ്ങൾ പന്ത­ലി­റ­ങ്ങു­മ്പോൾ
മുഖം മൂടി­കൾ ഊരി വീണ്ടും ഉപ­യോഗം വരു­മ്പോൾ
എടു­ത്ത­ണി­യു­ന്ന­തി­നായി യഥാ­സ്ഥാ­ന­ത്തു­വ­യ്ക്കും.
ഞങ്ങൾക്കു പിന്നിൽ പന്ത­ലു­കൾ അഴിഞ്ഞു പിരിയും
പിന്നെ `പന്തൽ സമ­ഗ്രി­കൾ വാട­കയ്ക്ക്‌ എന്നെ­ഴു­തി­യി­ട­ത്തേക്കു മാറ്റ­പ്പെടും
അപ്പോ­ഴേക്കും പന്തലും ഞങ്ങളും അപ­രി­ചി­ത­രാ­യി­ക്ക­ഴിയും
ചില­പ്പോൾ, പന്തലും ഞങ്ങളും പല­രൂ­പ­ഭാ­വ­ങ്ങ­ളിൽ
വീണ്ടും കണ്ടു­മു­ട്ടി­യേക്കാം; പക്ഷെ ഒരു­നാൾ പന്തൽ എന്റെ
ഉൺമ­യാർന്ന മുഖം കാണും.
അന്ന്‌ ബാഹ്യ­ലോ­ക­ത്തു­ള്ള­വർ പറയും
“അതൊരു മര­ണ­പ്പ­ന്ത­ലാണ്‌”! ഒടു­വിൽ
ഞാൻ എന്റെ വഴിക്കും പന്തൽ അതിന്റെ വഴിക്കും പിരിയും
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.