Friday, August 20, 2010


suresh pattar

കറുപ്പു നിറ­മുള്ള കുപ്പി­വ­ള­കൾ
ഞാൻ നോക്കി നിന്നി­ട്ടുണ്ട്‌
കറുപ്പു മാത്ര­മ­ല്ല, ചുവപ്പും മഞ്ഞയും
നീല­യു­മെല്ലാ നിറ­ങ്ങ­ളു­മെ­നി­ക്കി­ഷ്ട­മാണ്‌

എത്ര സുന്ദ­രം, എത്ര മനോ­ഹ­ര­മാ-
കാഴ്ച­കൾ, എന്റെ ഹൃദ­യ­ത്തെ,
മന­സിനെ പിറ­കോട്ട്‌ പിടിച്ചു വലി­ക്കുന്നു

ശാഠ്യം പിടിച്ചു കര­യു­ന്നൊരു കുഞ്ഞായി
മാറുന്നു ഞാൻ
ഞാൻ നോക്കി­യ­പ്പോൾ എന്റെ
അമ്മ­യെന്നെ പിറ­കോട്ട്‌ പിടിച്ചു വലി­ക്കുന്നു
പീടി­ക­ത്തി­ണ്ണ­യിൽ, ഒന്നും മിണ്ടാതെ
അമ്മ­യുടെ കയ്യിൽപ്പി­ടിച്ചു ഞാൻ നിൽക്കു­മ്പോൾ

എന്നെ വഴക്കു പറഞ്ഞുകൊണ്ട്‌
അമ്മ തിരിച്ചു വിളി­ക്കുന്നു

മന­സ്സില്ലാ മന­സ്സോടെ ഞാൻ തിരി­ഞ്ഞ­പ്പോൾ,
മിഠായി ഭര­ണി­യി­ലെന്റെ കൈ തട്ടി­യൊ­ന്നു­ടഞ്ഞു
താഴെ വീണു; ചിന്നി­ച്ചി­ത­റി, പീടി­ക­ത്തി­ണ്ണ­യി­ലാ­കെ...

ദുഃഖ­ത്തിൻ ഭാര­മി­ര­ട്ടി­യ­പ്പോൾ
ഒന്ന്‌ മറി­ഞ്ഞു­കൂ­ടാത്ത പ്രായ­ത്തിൽ

വർഷ­ങ്ങ­ളെത്ര കഴി­ഞ്ഞു­പോയി
എത്ര നക്ഷ­ത്ര­ങ്ങൾ കൊഴിഞ്ഞു വീണ്ടും,
പര­സ്പര സ്നേഹ­മി­ല്ലാ­ത്ത­യിന്നും
ഞാൻ കണ്ടു, ചുവന്ന കുപ്പി­വ­ള­കൾ
ദീനം ബാധിച്ച ചുക്കി­ച്ചു­ളിഞ്ഞ കൈക­ളിൽ!
എന്നെ നോക്കി മന്ദ­സ്മിതം പൂകുന്നു

ഇന്നു­മെന്റെ സ്മൃതി മണ്ഡ­ല­ത്തിൽ
ഓടി­യെ­ത്തുന്നു അന്നെ­ത്തയാ മിഠാ­യി­ഭ­രണി
കൂട്ടി­യോ­ജി­പ്പി­ക്കു­വാൻ കഴി­ഞ്ഞെ­ങ്കി­ലോർത്തു-
പോകുന്നു ഞാനാ പൊട്ടിയ ഭര­ണി­ച്ചി­ല്ലു­കൾ

പുഞ്ചി­രി­ക്കുന്ന കുപ്പി­വ­ള­ക­ളുടെ ദുഃഖം
ഞാനറിയു­ന്നി­ല്ലായീ നിമി­ഷ­ത്തിൽ
മന­സിൽ തകർന്നു­ട­ഞ്ഞ­ഞ്ചാറു കുപ്പി­വ­ള­കൾ
കിട­ക്ക­വേ, ഞാനോർത്തു­പോ­യി-

കൂട്ടി­യോ­ജി­പ്പി­ക്കു­വാൻ കഴി­ഞ്ഞെ­ങ്കി­ലെന്ന്‌
കുപ്പി­വ­ള­കളും ഭര­ണി­ച്ചി­ല്ലു­ക­ളും.....
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.