Saturday, August 7, 2010


r manu

വിരൽത്തു­മ്പിൽക്കൂടി വൈദ്യുതി
കട­ത്തി­വി­ട്ടു­കൊണ്ടീ മഴ നനയും
മന­സ്സിലെ മൃത­ശ­രീ­ര­ങ്ങൾക്കി-
ലക്ട്രിക്‌ ശ്മശാനം തീർക്കുന്നു ഞാൻ
ഗ്ളാസ്സുകൾ കൂട്ടി­മുട്ടും സ്വര
സോമ­ബ­ന്ധനം ചേർത്ത കൈക­ളിൽ
കുത്തിയ കരിം­തേ­ളിൻ സൗഹൃദ
വിഷമിറ­ക്കു­ന്ന­തി­നാ­യ്‌.

കനൽനീ­റു­മാ­ഴി­യിൽച്ച­വിട്ടി
ശര­ണം­വി­ളിച്ചു പുഴയും കടന്ന്‌
കരി­മല കയ­റിയ ദുരി­ത­ഭാ­ര­ത്തിന്റെ
മോക്ഷ­പാ­ദ­ങ്ങ­ളിൽ നിന്നു
നഗ്ന­നായ്‌ ദർപ്പണം കാണുന്നു ഞാൻ
തണൽപോ­ലു­മി­ല്ലാ­ത്ത­യാൽമ­ര­ങ്ങൾ
മണൽപ്പ­ര­പ്പായ പുഴ­വ­ന്ധ്യ­കൾ
തീക്കാ­റ്റു­പെയ്യും നട­പ്പാ­ത­തോറും
കനൽക്ക­ല്ലു­പാ­കിയ കള­ത്ത­ട്ടു­കൾ
ശുദ്ധ­സം­ഗീത സൗന്ദര്യ മഞ്ചാടി
വാരി­വി­ത­റിയ ചിരി­പൊ­ഴി­ച്ചെന്റെ
വഴി­സ­ന്ധ്യ­യിൽ നിന്നു താംബൂല
ചുണ്ണാ­മ്പു­ചോ­ദിച്ച പ്രണയം

മർത്വാം കർമ്മ­ബ­ന്ധനം പൂർവ്വ­സൂര
നിമി­ഷാർദ്ധ­ഗ്ര­ഹ­ദോഷ ജന്മ­ബാ­ന്ധവം
രൂപ­ങ്ങ­ളി­ല്ലാത്ത വച­ന­പ്ര­ഘോ­ഷണം
പാപ­സ്വ­രൂ­പ­ങ്ങൾ ചുട­ല­നൃ­ത്ത­ങ്ങ­ളാ­ടുന്ന
കോട­തി­മു­റി, മര­വിച്ച നാവിൽ
പ്പിറ­ക്കാതെ പോകുന്ന വാക്കു­കൾ
പറ­യാ­ത­ടർന്നു വീഴും പൂര­മേ­ള­സ്വനം
വൈദ്യു­തി­പൂ­ത്തി­റങ്ങും വർണ്ണാ­ഭ­രാത്രി
ഒരു സാന്ത്വനം പോലെ വിടർന്നു ചുംബിച്ചു
കട­ന്നു­പോ­കുന്നു മന­സ്സിന്റെ വാതാ­യ­ന­ങ്ങൾ.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.