Friday, August 20, 2010

p k gopi

ഇനി­യു­മെന്നെ നീ
അറി­യു­വാ­നു­ണ്ടെന്റെ
പ്രിയ­മെഴും വാക്കി­ന­പ്പു­റം, ജാല­ക-
സ്ഫടി­ക­ദർശനം മായ്ക്കുന്ന കണ്ണിന്റെ
ജ്വരനിലാ­വിൽ മറ­ഞ്ഞ­തി­ന്ന­പ്പു­റം.

ഇനി­യു­മെന്ന നീ
കേൾക്കേ­ണ്ട­തു­ണ്ടെന്റെ
മിഴി­കൾ കൊട്ടും മിഴാ­വു­കൾക്ക­പ്പുറം
കനൽവി­ഴു­ങ്ങി­ച്ചി­രി­ക്കുന്ന സന്ധ്യ­ത-
ന്നുല­ക­ളിൽ ചുട്ട നാദ­ത്തി­ന­പ്പുറം

ഇനി­യു­മെ­ന്നി­ലേയ്‌
ക്കെത്തേ­ണ്ട­തു­ണ്ടെന്റെ
പഥി­ക­ജന്മം പറ­പ്പിച്ച പ്രാവു­കൾ
പല­വുരു പറ­ഞ്ഞെ­ങ്കിലും പ്രാണന്റെ
ചിറ­ക­ടി­ത്തേ­ങ്ങൽ മായ്ച്ച­തി­ന്ന­പ്പുറം

ഇനി­യു­മെ­ന്നിൽ നീ
നിറ­യു­വാ­നു­ണ്ടെന്റെ
മഴ­കൾ കോരി നിറ­ച്ച­തി­ന്ന­പ്പുറം
മുകി­ലു­കൾക്കു­ള്ളിൽ സാഗരം നേദിച്ച
പ്രണ­യ­ഭാ­വ­പ്പ­കർച്ച­കൾക്ക­പ്പുറം

ഇനി­യു­മെന്നെ നീ
അറിയുവാനു­ണ്ടെന്റെ
മുറിവു മൂളും കവി­ത­കൾക്ക­പ്പുറം
അട­രു­കൾക്കു­ള്ളി­ലാരോ കുഴി­ച്ചിട്ട
ബലി­മു­ഖ­ത്തിന്റെ മൂക­ത­യ്ക്ക­പ്പുറം

ഇനി­യു­മെന്നെ നീ
അറി­യു­വാ­നു­ണ്ടെന്റെ
സകല ജംഗ­മ­സ്ഥാ­വ­ര­ങ്ങൾക്കു­ള്ളി-
ലട­യി­രി­ക്കുന്ന സംഗീത നിദ്രയെ
പുണ­രു­­മ­ജ്ഞാത വീണ­കൾക്ക­പ്പുറം
ഇനിയു­മെന്നെ
പഴി­ക്കു­വാ­നു­ണ്ടെന്റെ
പിഴ­ക­ളോ­രോ­ന്നെ­റിഞ്ഞ കാട്ടിൽ വന്നു
തപ­സ്സി­രു­ന്നിറ്റു കാവ്യോ­ദ­യ­ത്തിന്റെ
അരുണ രശ്മി­ക­ളേ­റ്റ­തി­ന്ന­പ്പുറം

ഇനിയുമാ­ഴി-
ത്തിരയ്ക്കുമേലാ­യു­സ്സിൻ
തുഴ­യെ­റി­ഞ്ഞ­വ­നാണു ഞാനെ­ങ്കിൽ, നീ
വഴി­മു­ട­ക്കി­പ്പ­ണിഞ്ഞ മേലാ­പ്പു­കൾ-
ക്കുയരെ­യാ­ണെന്റെ സഞ്ചാ­ര­സാ­ധ­കം.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.