Friday, August 20, 2010


sathyanarayanan

ഉറ­ക്ക­മു­ണർന്ന­­പ്പോൾ എനിക്ക്‌ നട്ടെ­ല്ലി­ല്ലാ­യി­രു­ന്നു. അത്‌ വലി­ച്ചൂ­രി­യെ­ടു­ത്ത­താ­രാ­ണെന്ന്‌ കുറച്ച്‌ നിമി­ഷ­ങ്ങൾക്കകം തന്നെ ഞാൻ മന­സ്സി­ലാ­ക്കി, വലിച്ച്‌ വിടുന്ന `ഗഞ്ചാ`യുടെ പൈസ രണ്ടാ­ഴ്ച­യായ്‌ കൊടു­ത്തി­ട്ട്‌, തീർച്ച­യായും ലൂസി­ഫ­റിന്‌ ഈ കൃത്യം നട­പ്പി­ലാ­ക്കു­ന്ന­തി­നുള്ള അർഹ­ത­യു­ണ്ട്‌. സത്യ­ത്തിൽ, നട്ടെ­ല്ലു­ണ്ടാ­യതു കൊണ്ട്‌ വലിയ പ്രയോ­ജ­ന­മൊ­ന്നു­മി­ല്ല.
അടച്ച്‌ പൂട്ടിയ ബാറ്ററി കമ്പ­നി­യി­ലാണ്‌ ലൂസി­ഫർ വാഴു­ന്ന­ത്‌. അവിടം വരെ ഇനി ഇഴഞ്ഞ്‌ പോവേണ്ടി വരും. ഇഴഞ്ഞ്‌ പോയാലും വേണ്ടി­ല്ല, ഗഞ്ച വലിച്ചേ പറ്റൂ. ഇല്ലെ­ങ്കിൽ സ്വർണ്ണ­ക്ക­ട­യുടെ പരസ്യം കാണു­മ്പോൾ എനിക്ക്‌ വീണ്ടും ചിത്ത­ഭ്ര­മ­മു­ണ്ടാ­യേക്കും. ഗഞ്ച വലി­ക്കു­വാ­നുള്ള ആവേ­ശ­ത്തോടെ ലൂസി­ഫ­റിന്റെ സങ്കേ­ത­ത്തി­ലേക്ക്‌ ഇഴ­ഞ്ഞി­ഴഞ്ഞ്‌ ഞാൻ നീങ്ങി.
അയാൾ എന്നെ നോക്കി ചിരി­ച്ചു. എന്നിട്ട്‌ ചാര നിറ­ത്തി­ലുള്ള ട്രേ എനിക്ക്‌ നേരെ നീട്ടി. രണ്ടിഞ്ച്‌ നീള­മുള്ള ഗഞ്ച ഞാനെ­ടു­ത്തു. ലൂസി­ഫ­റിന്‌ സ്തുതി. ചോര വലി­ച്ചൂറ്റി കുടി­ക്കു­ന്ന­വ­നാ­ണെ­ങ്കിലും ദയാ­ശീ­ല­നാ­ണ്‌ ലൂസി­ഫർ. എനിക്ക്‌ ചുറ്റു­മുള്ള മനു­ഷ്യ­രുടെ പ്രത്യേ­ക­തയും അതു തന്നെ.
ഇന്നേ­വരെ ഞാൻ ബാറ്ററി കമ്പ­നി­യി­ലി­രുന്നു ഗഞ്ച വ­ലി­ച്ചി­ട്ടി­ല്ല. വാതക ദുര­ന്ത­ത്തിൽപ്പെട്ട്‌ മരിച്ച്‌ പോയ­വ­രുടെ പ്രേത­ങ്ങൾ അവി­ട­മാകെ അലഞ്ഞ്‌ നട­പ്പു­ണ്ട്‌. അവരെ നിയ­ന്ത്രിക്കാനുള്ള ക്ഷമ­യൊന്നും എനി­ക്കി­ല്ല. അതുകൊണ്ട്‌ തന്നെ വന്ന­തി­നെ­ക്കാൾ വേഗ­ത്തിൽ ഞാൻ തിരിച്ച്‌ പോയി.
വളരെ ക്ളേശിച്ച്‌ സ്വന്ത­മാ­ക്കിയ ഗഞ്ച കത്തി­ച്ചു. വളരെ ലാഘ­വ­ത്തോടു കൂടി എന്നാൽ അതി­സു­ന്ദ­ര­മായ്‌ നെഞ്ചി­ലേക്ക്‌ വിഷം വ­ലിച്ച്‌ കേറ്റി, പിന്നെ, സാവ­കാ­ശം, ബാക്കി വന്ന പുക പുറ­ന്തള്ളി. വായു­വിൽ പുക­ച്ചു­രു­ളു­കൾ വില­സി. പുക­ച്ചു­രു­ളു­കൾക്കി­ട­യിൽ ഞാനൊരു ലോകം കണ്ടു. അവിടെ ഒരു പ്രദർശനം നട­ക്കു­ക­യാ­ണ്‌. ഹൃദ­യം, കുടൽമാ­ല, വ്യത്യ­സ്ത­യിനം പല്ലു­കൾ, നട്ടെ­ല്ല്‌, തല­ച്ചോറ്‌ തുട­ങ്ങിയ ശരീ­ര­ഭാ­ഗ­ങ്ങൾ. ഒരു സ്റ്റാളിൽ ഗർഭ­പാ­ത്രവും കൈയ്യി­ലേന്തി കൊണ്ട്‌ ഒരു സ്ത്രീ നിന്നി­രു­ന്നു. ഗർഭ­പാ­ത്ര­ത്തി­നു­ള്ളിൽ ഒരു ശിശു­വു­മു­ണ്ട്‌. ഉറ­ക്ക­ത്തി­ലാ­യി­രുന്ന ശിശു ഞെട്ടി­യു­ണർന്നു. കൈകാ­ലു­കൾ ഇട്ട­ടിച്ച്‌ ശബ്ദ­മു­ണ്ടാ­ക്കി. പല പ്രയോ­ഗ­ങ്ങൾ നട­ത്തി. ഒടു­വിൽ അവൻ സ്വത­ന്ത്ര­നാ­വുക തന്നെ ചെയ്തു. ആ ശിശു­വി­ലൂടെ ഞാൻ വീണ്ടും ഭൂമി­യി­ലേ­ക്കെ­ത്തി. ചുറ്റും കൂടി നിന്ന­വർ കൈയ്യ­ടി­ച്ചു. ചിലർ തൊപ്പി­യൂരി വീശി, ചി­ലർ നാണ­യ­ത്തു­ട്ടു­ക­ളെ­റി­ഞ്ഞു. എന്റെ പുനർജ­നനം അവി­സ്മ­ര­ണീ­യ­മായ സംഭ­വ­മായ്‌ മാറി.
25 വർഷ­ങ്ങൾ വലിയ പ്രശ്ന­മൊന്നും കൂടാതെ കടന്ന്‌ പോയി. പിന്നീട്‌ പരാ­ജ­യ­ങ്ങ­ളുടെ കാല­മാ­യി­രു­ന്നു. ജീവിതം നിരാ­ശ­യി­ലേക്ക്‌ വഴുതി വീണു. ഞാൻ സ്വപ്ന­ങ്ങൾ കാണാൻ തുട­ങ്ങി. ആദ്യം കുറെ പുക­ച്ചു­രു­ളു­കൾ, പിന്നെ കാണു­ന്നത്‌ അടച്ച്‌ പൂട്ടിയ ബാറ്ററി കമ്പ­നി, തൂങ്ങി­യാ­ടുന്ന എല്ലിൻക­ഷ്ണം, ഒരു വികൃ­ത­മു­ഖം, ഈ ചിത്ര­ങ്ങ­ളായ്‌ സ്ഥിരമായി കടന്ന്‌ വരാ­റു­ള്ള­ത്‌.
കുറെ കാലം ബാറ്ററി കമ്പ­നി­കൾ തേടി നടന്നു. പക്ഷെ അവ­നൊന്നും എന്റെ സ്വപ്ന­ത്തി­ലേതു പോലെ­യാ­യി­രു­ന്നി­ല്ല. എനി­ക്കൊരു പൂർവ്വ­ജ­ന്മ­മു­ണ്ടാ­യി­രുന്നു എന്ന്‌ ഞാൻ വിശ്വ­സി­ക്കാൻ തുട­ങ്ങി. പക്ഷേ, ആ വിശ്വാസം തെറ്റി­ച്ച ഒരു സംഭവം നടന്നു. ആ വികൃത മുഖ­ത്തിന്റെ ഉട­മയെ തെരു­വിൽ വെച്ച്‌ ഞാൻ കണ്ട്‌ മു­ട്ടി. അയാൾ എന്നെ നോക്കി ചിരി­ച്ചു.
“തനിക്ക്‌ നട്ടെ­ല്ലുണ്ടോ?” അയാൾ ചോദി­ച്ചു.
“എന്താ സംശയം?”
“എങ്കിൽ എന്റെ കൂടെ വരൂ, നട്ടെ­ല്ലു­ള്ള­വ­രെ­യാണ്‌ എനി­ക്കാ­വശ്യം.”
സ്വപ്ന­ത്തിൽ കാണാ­റുള്ള തൂങ്ങി­യാ­ടുന്ന എല്ലിൻക­ഷ്ണത്തെ ഞാനോർത്തു­പോ­യി. പക്ഷേ ഭയം പുറത്ത്‌ പ്രക­ടി­പ്പി­ച്ചി­ല്ല. അയാ­ളാ­ണെ­ങ്കിൽ ഒന്നും മിണ്ടാ­തെ, ഞാൻ പിന്നാലെ വന്നോളും എന്ന വിശ്വാ­സ­ത്തിൽ, വേഗ­ത്തിൽ നട­ക്കു­ക­യാ­ണ്‌.
വെളിച്ചം കുറഞ്ഞ ഒരു ഭൂഗർഭ അറ­യി­ലാണ്‌ ഞങ്ങൾ എത്തി­ച്ചേർന്ന­ത്‌.
“ദാ ആ കാണുന്ന യന്ത്രം ശ്രദ്ധിച്ചോ? അതാണ്‌ ടൈം-­മെ­ഷീൻ നിങ്ങൾക്ക­തിൽ കയറി ഇരി­യ്ക്കാമോ?”
“ഏത്‌ കാല­ത്തേക്കും പോകാമോ?”
“തീർച്ച­യായും”
“ഞാന­ഭി­മു­ഖീ­ക­രി­ക്കുന്ന ആ വലിയ പ്രശ്ന­ത്തി­നുള്ള പരി­ഹാരം കണ്ടെ­ത്താൻ സാധി­ക്കുമോ?”
“എന്താണാ പ്രശ്നം?`
”എനിക്ക്‌ പുനർജ­ന്മ­മു­ണ്ടാ­യി­രുന്നോ എന്ന സംശയം“
”നമുക്ക്‌ ശ്രമി­ക്കാം. ആദ്യം നിങ്ങ­ളിൽ കയറി ഇരിക്കൂ“
അയാൾ ചൂണ്ടി കാണിച്ച ഇ­രി­പ്പി­ട­ത്തിൽ ഞാൻ ചെന്നി­രു­ന്നു.
എന്തൊ­ക്കെയോ ബട്ട­ണു­കൾ അയാൾ അമർത്തി ഒരു ചക്രം സർവ ശക്തി­യു­മെ­ടുത്ത്‌ തിരി­ക്കു­ന്നു­മു­ണ്ട്‌.
അയാൾ ഉറക്കെ ചോദി­ച്ചു.
”നിങ്ങൾക്കെത്ര പ്രായം കാണും?“
”ഇരു­പ­ത്തി­യാറ്‌“
”അപ്പോൾ 27 വർഷവും ഒരു ദിവ­സവും പുറ­കി­ലോട്ട്‌ പോവാം.“
അയാൾ വിളിച്ച്‌ പറ­ഞ്ഞത്‌ എനിക്ക്‌ വ്യക്ത­മാ­യി­ല്ല.
ബോധം തിരിച്ച്‌ കിട്ടു­മ്പോൾ, വാടക കുറഞ്ഞ ഒരു ഹോട്ടൽ മുറി­യി­ലി­രി­ക്കു­ക­യാണ്‌ ഞാൻ `വഴി­ത്തി­രിവ്‌` എന്ന കഥ മേശ­പ്പു­റ­ത്തി­രി­ക്കു­ന്നു. ആ കഥ­യിലെ ഒരു വാക്യ­ത്തിൽ എന്റെ ശ്രദ്ധ മുഴു­വനും ആർപ്പി­ച്ചു.
`പക്ഷേ, ആ വിശ്വാസം തെറ്റിച്ച ഒരു സംഭവം നടന്നു.` ആ വാക്യ­ത്തിന്റെ ശരി­തെ­റ്റു­ക­ളെ­പ്പറ്റി ഞാനാ­ലോ­ചി­ച്ചു. പെട്ട­ന്നാണ്‌ ഞാനോർത്ത്‌, ഇത്‌, ആ രാത്രി­യാ­ണ്‌, ലൂസി­ഫർ നട്ടെ­ല്ലൂ­രി­യെ­ടു­ക്കാൻ വരാൻ പോകുന്ന രാത്രി. അവന്റെ വര­വിന്‌ ഇനി കുറിച്ച്‌ നിമി­ഷ­ങ്ങൾ മാത്രമെ ബാക്കി­യു­ള്ളു.
ചില വസ്തു­ക്കൾ ബാഗിൽ നിറ­ച്ചു, കഥ­യു­മെ­ടുത്തു, മുറിയും പൂട്ടി, താക്കോൽ റിസ­പ്ഷ­നിൽ ഏൽപ്പിച്ച്‌ ഞാൻ ഓടാൻ തുട­ങ്ങി. ഇല്ല ഇത്ത­വണ ലൂസി­ഫ­റിന്‌ എന്നെ പിടി­കൂ­­ടാൻ സാധ്യ­മ­ല്ല. ഈ നശിച്ച നഗ­ര­ത്തി­നോട്‌ എന്ന­ന്നേ­ക്കു­മായ്‌ വിട. ഒരു നിമി­ഷം, ഞാനോട്ടം നിർത്തി. ഈ ജീവി­ക്കുക ജീവിതം ഒരു യഥാർത്ഥ ജീവിതം തന്നെ­യാണോ? ഞാനൊരു കല്ലെ­ടു­ത്തു. രാത്രി­യിലും പ്രവർത്തി­ക്കുന്ന ഷോപ്പിങ്ങ്‌ മാളിന്റെ ചില്ല്‌ വാതിൽ ലക്ഷ്യ­മാക്കി ഒറ്റ­യേ­റ്‌. ചില്ല്‌ പൊട്ടി തക­രുന്ന ഒച്ച ഞാൻ കേട്ടു. സമാ­ധാ­നം. ക്രിസ്തു­വിന്‌ സ്തുതി. ഞാനോട്ടം തുടർന്നു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.