Saturday, August 7, 2010

jiji k philip

തണലും കുളിരും
തന്നി­ട്ടു­ണ്ടാ­വോളം
നീയി­റ­ക്കി­വച്ച മുഷിഞ്ഞ
ദുഃഖ­ങ്ങ­ളിൽ സാന്ത്വനം
പകർന്നി­ട്ടു­ണ്ട്‌.
തന്നി­ട്ടുണ്ട്‌ നിന്റെ മക്കൾക്കായ്‌
മാംമ്പൂം, മാമ്പ­ഴോ, മൂഞ്ഞാലും
നിന്നി­ട്ടുണ്ട്‌ നിന്റെ വീടിന്‌
കാവ­ലായ്‌ പക­ലി­ര­വു­കൾ
മഴ­യിൽ കുട­യായ്‌
വെയി­ലിൽ കുളി­രായ്‌
നിന­ക്കൊ­പ്പ­മാ­രിന്നു വാഴ്‌വ്‌
ഉറക്കം വരാത്ത രാവു­ക­ളിൽ
നിന­ക്കൊപ്പം പുല­രി­യി­ലേയ്ക്ക്‌
നട­ന്നി­ട്ടുണ്ട്‌
നമു­ക്കി­ട­യി­ലി­ല്ലാ­യി­രുന്നു
രഹ­സ്യ­ങ്ങ­ളുടെ ശ്യാമ­മേ­ഘ­ങ്ങൾ
നമു­ക്കി­ട­യിൽ ചരി­ച്ചില്ല
ചതി­യുടെ കരി­ന്തേ­ളു­കൾ
കൊതി­ച്ചി­ട്ടുണ്ട്‌ കഴി­യാൻ
വരും ജന്മവും നിന­ക്കൊപ്പം
കലി പൂണ്ടു­വന്ന കാറ്റിനെ
പറ­ഞ്ഞു­നിർത്തി­യി­ട്ടുണ്ട്‌
നിന്റെ വീട്ടി­ലേയ്ക്ക്‌
വഴി­തെ­റ്റി­വന്ന മൂർഖനെ
വഴി­മാറ്റി വിട്ടി­ട്ടുണ്ട്‌
പ്രാണ­നൊ­ടു­ക്കാൻ തുട­ങ്ങിയ
നിന്റെ പെങ്ങളെ
ശാഖി­യൊ­ടിച്ച്‌ രക്ഷി­ച്ചി­ട്ടുണ്ട്‌
നിന്റെ കുഞ്ഞിന്റെ മേൽ
ചാഞ്ഞ തെങ്ങിനെ ഒറ്റയ്ക്ക്‌
താങ്ങി നിർത്തി­യി­ട്ടുണ്ട്‌
എന്നിട്ടും നമു­ക്കി­ട­യി­ലെ­യാത്മ
ബന്ധ­ത്തി­നൊരു പഴയ സ്കൂട്ട­റിന്റെ
വില നീ..........!
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.