Saturday, August 7, 2010


v p johns

ഒരി­ക്കൽപോലും സത്യം,­നി­ന്നെ­ഞാൻകണ്ടി­ട്ടില്ല
തങ്ക­ത്തിൻ കമ്പ­വി­ട്ട­ചേ­ല­ചു­റ്റി­യോ­സ്മിതം
സുവർണ്ണ­മ­ണി­മാ­ല­ചാർത്തി­യി­ട്ടൊ­രു­വേള
മിനു­ങ്ങും­പൊ­ന്നിൻവ­ള­കോ­മ­ളാ­രവം തീർത്തോ?
ധരി­ച്ചീ­ലൊ­ട്ടും­പാ­ദ­ര­ക്ഷ­കൾ, പതം­വീണ
കാലടിസ്വനം കേട്ടു ഹസി­ച്ചാൾ മരു­ഭൂമി!
കാലു­പൊ­ള്ളി­യാ­ലെന്ത്‌? കണ്ണു­നീ­റി­യാ­ലെന്ത്‌?
കാല­ടി­പ്പൊ­ടി­മ­ണ്ണിൽപി­റ­ന്നോ­ള­ല്ലീ­യമ്മ?
സൂര്യ­താ­പ­ത്താൻപാ­രം­പൊ­രി­യും­ഗാ­ത്ര­ത്തേ­ക്കാൾ
കാമ്യ­മെ­ന്ത­മ്മേ­നി­ന­ക്ക­ഭി­കാ­മ്യ­മാ­യുള്ളു?
കീറി­യ­ച്ചേ­ല­ത്തു­മ്പിൽ മയങ്ങും കരു­ത്തിനെ
പച്ച­പ്പു­തി­ടം­വ­ച്ചോ­ര­ക്കോഷ്യം മര­ച്ചോ­ട്ടിൽ
പാലൂ­ട്ടി­യു­റ­ക്കു­ന്നോ­ര­രു­മ­ത്താ­യല്ലോ നീ!
തീവെ­യിലേറ്റുവാടും കണ്ഠ­ത്തെ­ഗൗ­നി­ക്കാതെ
യജ­മാ­ന­പ്ര­തീ­യ്ക്കായ്‌ എരിവും നിലാ­ത്തിരി (വേ­ല­ക്കാ­രി)
പാത­യിൽക­രി­ങ്ക­ല്ലിൻചീ­ളു­ക­ളു­ട­ച്ചിട്ടും
ഉരു­കും­ടാ­റിൻപാ­ട്ട­ശി­ര­സ്സിൽചു­മ­ന്നിട്ടും
ഒടിയുന്നെല്ലിൻകൂ­ടും, നീര­റ്റ­ക­യ്യും­കാലും
പൊടി­യും­മണ്ണും ഉള്ളം നീറ്റുന്ന നെൽച്ചൂടും
അന്തി­യിൽകുടി പൂകി, ചാണ­ക­വ­റ­ളി­യിൽ
കഞ്ഞി­വെ­യ്ക്കുക വയ്യ! അസ്ഥി­കൾ നുറു­ങ്ങുന്നു
സിര­കൾ പിളർത്തുന്ന നൊമ്പ­രം, വേവും­ചൂടും
മറന്നും പൈത­ങ്ങൾക്കായ്‌ കഞ്ഞി­വെ­യ്ക്കുന്നു ശീഘ്രം
പോറ്റുന്നുകിടാ­ങ്ങളെ ഗാഢ­വാ­ത്സ­ല്യ­ത്താ­ലമ്മ
പാരി­നെ­പാ­രം­ചൂഴും പാതി­വെൺമ­തി­പോല
കണ­വൻ കള്ളും­മോ­ന്തി­യെ­ത്തു­ന്ന­നേ­രം­പാർത്ത്‌
പാതി­രാ­വോളം വഴി­ക്ക­ണ്ണു­മാ­യി­രി­ക്കുന്നു
പായ­യിൽ പാതി­വ­യർ, കത്തു­ന്ന­ക­രൾപൂവ്വും
അകാ­ല­വാർദ്ധ­ക്യ­ത്താ­ലു­ലയും മഹാ­സാധ്വി!
ഇവ­ളു­മീ­നാ­ടിന്റെ മാന­ഭാ­ജ­നം­പ്രിയ
ഭാര­ത­ധ­രി­ത്രി­തൻനി­സ്വ­യാം­മ­ഹാ­പുത്രി!


ജ്യോതി­ലോം­ഗേ­വാർ കവി­ത­യുടെ
സ്വത­ന്ത്രവും മൗലി­ക­വു­മായ കവി­ത­യുടെ മൊഴി­മാ­റ്റം.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.